ജി എൽ പി എസ് കോരങ്ങാട് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ. കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്. കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക. കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക. സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക് കുടിവെള്ളം പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം. സാനിറ്റൈസർ കൊടുത്തയക്കരുത്. വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം. നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്. പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്. എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക. കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക് ഇവയൊന്നും പരസ്പരം കൈമാറരുത്. ടോയ്‌ലറ്റിൽ ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക. ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക. അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക. സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ആദ്യദിനങ്ങളിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച് ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്. മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Wednesday, October 20, 2021

 ജി എൽ പി എസ് കോരങ്ങാട്

നവംബർ ഒന്നിന്  സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച്  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ.

കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്.

കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ

രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക.

കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക.

സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക്  കുടിവെള്ളം  പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം.

സാനിറ്റൈസർ കൊടുത്തയക്കരുത്.

വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം.

കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം.  നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്.

പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ.

വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.

ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്.

എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക.

കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക്  ഇവയൊന്നും പരസ്പരം കൈമാറരുത്.

ടോയ്‌ലറ്റിൽ  ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക.

ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക.

ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക.

യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക.

അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക.

സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്.

സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക.

ആദ്യദിനങ്ങളിൽ

കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക.

ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച്  ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്.

മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Saturday, August 15, 2020

സ്വാതന്ത്ര്യ ദിന ക്വിസ് 2020

സ്വാതന്ത്ര്യ ദിന ക്വിസ് 2020:-






സ്വാതന്ത്ര്യ ദിന ക്വിസ് 2020 ചോദ്യവും ഉത്തരവും

Dribbble - Dribbble_3.gif by Fraser Davidson

Wednesday, July 22, 2020

ചാന്ദ്രദിനം ക്വിസ്സ് 2020 ചോദ്യവും ഉത്തരവും

ചാന്ദ്രദിന ക്വിസ്:-
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ...




ചാന്ദ്രദിനം ക്വിസ്സ് 2020 ചോദ്യവും ഉത്തരവും

Dribbble - Dribbble_3.gif by Fraser Davidson


Friday, June 5, 2020

ഓൺലൈൻ പഠനം മാർഗ്ഗരേഖ


ഓൺലൈൻ പഠനം മാർഗ്ഗരേഖഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.


Monday, May 11, 2020

CMDRF ലേക്ക് ഒരു മാസ വിഹിതം നല്കിയവരുടെ ശമ്പളം വീണ്ടും മാറ്റിവെയ്ക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച്





ശമ്പളം മാറ്റിവയ്ക്കൽ- പിഎഫ് വായ്പയും മറ്റു തിരിച്ചടവുകളും മാറ്റിവെക്കുന്നത് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ












Sunday, May 3, 2020

സ്പാര്‍ക്കില്‍ റിക്കവറി ഒഴിവാക്കുന്നതെങ്ങനെ?

GPF , Gain PF , HBA , HBA Interest തുടങ്ങിയ വായ്പയും മുൻകൂറും , പലിശയും ജീവനക്കാർ ആവശ്യപ്പെടുന്ന പ്രകാരം 04/2020 മുതൽ 8/2020 വരേ Recovery Exemption (Salary Matters - Changes in the Month - Loans - Exempt Recovery) നടത്താം.

മാറ്റി വയ്ക്കുന്ന അടവുകൾ 09/2020 മുതൽ  06/2021 വരേ 10 തുല്യ തവണകളായി തിരിച്ചു പിടിക്കണം.

  സ്‌പാര്‍ക്കില്‍ ചെയ്യേണ്ടത്


Salary Matters -Changes in the  Month- Loans-Exempt Recovery എന്ന മെനു എടുക്കുക .ഇതിൽ  Loan/Advance എന്നത് Drop Down Menuവിൽ നിന്നും ഉചിതമായത്‌ സെലക്ട് ചെയ്യുക തുടർന്ന് Month/Year .Recovery Start Month/Year,No of Installments എന്നിവ നൽകുക .

Include all Emp with Basic less than എന്നതിൽ School/Office ലെ ഏറ്റവും കൂടുതൽ Basic Pay നൽകി Select Employee നൽകി. Confirm നൽകുക...
Include all Emp with Basic less thanഎന്നാണ് ഏറ്റവും കൂടുതൽ വാങ്ങുന്ന ഒരാളുടെ ബേസിക് പേ നൽകിയാൽ അതിന് താഴെയുള്ള എല്ലാവരും ലിസ്റ്റ് ചെയ്യുന്നതാണ്..
Exempt ചെയ്തവരുടെ വിവരങ്ങൾ അതേ മെനുവിലെ View Exemption Details ൽ ജീവനക്കാരനെ സെലക്ട് ചെയ്താൽ കാണാം ..
ശ്രദ്ധിക്കുക:-ഒരിക്കൽ Confirm ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ല. അതു കൊണ്ട് ശ്രദ്ധിച്ച് നൽകുക.

അക്ഷര വൃക്ഷം (രണ്ടാം പതിപ്പ് )



അക്ഷര വൃക്ഷം രണ്ടാം പതിപ്പും  പ്രസിദ്ധീകരിച്ചു.ചുവെടയുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത് ഒന്നും രണ്ടും പതിപ്പുകള്‍ വായിക്കാം
 കഥകൾ 
(ഒന്നാം പതിപ്പ് )
 ലേഖനങ്ങൾ 
(ഒന്നാം പതിപ്പ് )
 
 കവിതകൾ 
(ഒന്നാം പതിപ്പ് )
കഥകൾ 
(രണ്ടാം പതിപ്പ് )
 ലേഖനങ്ങൾ 
(രണ്ടാം പതിപ്പ് )
 
 കവിതകൾ 
(രണ്ടാം പതിപ്പ് ) 
 

fake news


Sunday, May 3, 2020

5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷന് 40000 സഹായം ലഭിക്കുന്നു.എന്ന തരത്തിൽ വാട്സാപ്പിൽ വ്യാജ വാർത്ത


കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യം നല്‍കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുഖേന മാത്രമെ ഇത്തരം പദ്ധതികള്‍ സംബന്ധമായ അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയുള്ളു. ഹോ ട്യൂഷന്‍ ഡിജിറ്റല്‍ ക്ലാസുകളെ കുറിച്ചും 40,000 രൂപ സ്കോളര്‍ഷിപ്പിന്‍റെ രജിസ്ട്രേഷനെ കുറിച്ചും യാതൊരു വിധത്തിലുള്ള ഉത്തവുകളും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ  ഈ സന്ദേശം വ്യാജമാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത്തരം വിവരങ്ങൾ അതാത് വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ ഇത്തരം ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കു 

.ഇത്തരം ലിങ്കുകളിൽ വിവരങ്ങൾ നൽകുന്നത് പല ഏജൻസികളുടെ കയ്യിലും വിവരങ്ങൾ എത്താൻ കാരണമാകും 



Friday, May 1, 2020

വായ്പയും മുന്‍കൂറും2020 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ തിരിച്ചടവ് മാറ്റിവെക്കുന്നത് സംബന്ധിച്ച്.


ജീവനക്കാരുടെ ശമ്പളം പിടിക്കൽ: ഗവർണർ ഒപ്പിട്ടു, ഓർഡിനൻസിന് അംഗീകാരം

കോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ് അംഗീകാരമായത്. മേയ് നാല് മുതൽ ശമ്പള വിതരണം ആരംഭിക്കും. ആറു ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടർന്നാണ് ഓ൪ഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.


ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്.


25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.





canvas 2020

canvas 2020

മഹാമാരി- കവിത- അക്ഷരവൃക്ഷം


മഹാമാരി

കൊറോണയെന്നൊരു മഹാമാരി
ലോകം മൊത്തം പടർന്നല്ലോ
കുട്ടികൾ വീട്ടിനകത്തല്ലോ
സ്കൂളിൽ പോവാൻ പറ്റീല്ല.
അയ്യോ പാവം കുട്ടികളെല്ലാം
വീട്ടിനകത്തു കളിയല്ലോ
മുതിർന്നവരെല്ലാം പണിയില്ലാതെ
കൂനി കൂനിയിരിപ്പല്ലോ.
കൊറോണയെന്നൊരു മഹാമാരി
ലോകം മൊത്തം പടർന്നല്ലോ
രാജ്യത്തെല്ലാം പടർന്നല്ലോ
ലോകം എന്നു തിരിച്ചുവരും?
ചറ പറ ഓടും വണ്ടികളെല്ലാം
പോർച്ചിൽ തന്നെ കിടപ്പല്ലോ.
കൈകൾ സോപ്പിൽ കഴുകീട്ടും
മാസ്ക് ധരിച്ച് നടന്നീട്ടും
അകലം നമ്മൾ പാലിച്ചും
പ്രധിരോധിക്കാം വൈറസിനെ.
 
ദിൽറുബ .പിഎം
4 ബി ജി എൽ പി എസ് കോരങ്ങാട്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



കൊറോണ ഭീകരന്‍-കവിത-അക്ഷര വൃക്ഷം


കൊറോണ ഭീകരൻ

വന്നു പിടിച്ചു കീഴടക്കി
മനുഷ്യ മഹാരാശിയെ
കൊറോണയെന്ന ഭീകരൻ
കൊറോണയെന്ന ഭീകരൻ
ചൈനയിൽ തുടങ്ങി ലോകംകീഴടക്കി
സൂക്ഷ്മവൈറസാം കൊറോണക്കുമുന്നിൽ
പൊരുതി വിയർക്കുന്നു ചിലർ മരിച്ചു വീഴുന്നു
അതിലുണ്ടമേരിക്ക,ഇറ്റലി,ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും
മതമില്ല ജാതിയില്ല രാജ്യവ്യത്യാസമില്ല നേർക്കുനേർ മനുഷ്യർ മാത്രം
കൊച്ചുകേരളം മാതൃകയായീലോകരാജ്യങ്ങൾക്കാകമാനം
പൊരുതും പൊരുതും ജയിച്ചു മുന്നേറുകതന്നെചെയ്യും നാം.

 
ഹെസ മറിയം
4 ബി ജി എൽ പി എസ് കോരങ്ങാട്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ശമ്പള ഉത്തരവിന് സ്റ്റേ. ശമ്പളംസര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി. സാമ്പത്തികബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന്ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി.ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കാന്‍അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം‍. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ല. മാറ്റിവയ്ക്കാം. കോവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി . കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ജീവനക്കാരുെട സംഘടനകളാണ് ഹര്‍ജിക്കാര്‍. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ വാദം.

അക്ഷര വൃക്ഷം-സഹായി

ഏപ്രില്‍ 2020 സ്പാര്‍ക്ക് ബില്‍ പ്രോസസ്സിംഗ് സര്‍ക്കുലര്‍