Friday, May 29, 2020
Saturday, May 16, 2020
Monday, May 11, 2020
Sunday, May 3, 2020
സ്പാര്‍ക്കില്‍ റിക്കവറി ഒഴിവാക്കുന്നതെങ്ങനെ?
GPF , Gain PF , HBA , HBA Interest തുടങ്ങിയ വായ്പയും മുൻകൂറും , പലിശയും ജീവനക്കാർ ആവശ്യപ്പെടുന്ന പ്രകാരം 04/2020 മുതൽ 8/2020 വരേ Recovery Exemption (Salary Matters - Changes in the Month - Loans - Exempt Recovery) നടത്താം.
മാറ്റി വയ്ക്കുന്ന അടവുകൾ 09/2020 മുതൽ 06/2021 വരേ 10 തുല്യ തവണകളായി തിരിച്ചു പിടിക്കണം.
സ്‌പാര്‍ക്കില്‍ ചെയ്യേണ്ടത്
Salary
Matters -Changes in the Month- Loans-Exempt Recovery എന്ന മെനു
എടുക്കുക .ഇതിൽ Loan/Advance എന്നത് Drop Down Menuവിൽ നിന്നും ഉചിതമായത്
സെലക്ട് ചെയ്യുക തുടർന്ന് Month/Year .Recovery Start Month/Year,No of Installments എന്നിവ നൽകുക .
Include
all Emp with Basic less than എന്നതിൽ School/Office ലെ ഏറ്റവും കൂടുതൽ
Basic Pay നൽകി Select Employee നൽകി. Confirm നൽകുക...
Include all Emp with Basic less thanഎന്നാണ് ഏറ്റവും കൂടുതൽ വാങ്ങുന്ന ഒരാളുടെ ബേസിക് പേ നൽകിയാൽ അതിന് താഴെയുള്ള എല്ലാവരും ലിസ്റ്റ് ചെയ്യുന്നതാണ്..
Exempt ചെയ്തവരുടെ വിവരങ്ങൾ അതേ മെനുവിലെ View Exemption Details ൽ ജീവനക്കാരനെ സെലക്ട് ചെയ്താൽ കാണാം ..
ശ്രദ്ധിക്കുക:-ഒരിക്കൽ Confirm ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ല. അതു കൊണ്ട് ശ്രദ്ധിച്ച് നൽകുക.
Include all Emp with Basic less thanഎന്നാണ് ഏറ്റവും കൂടുതൽ വാങ്ങുന്ന ഒരാളുടെ ബേസിക് പേ നൽകിയാൽ അതിന് താഴെയുള്ള എല്ലാവരും ലിസ്റ്റ് ചെയ്യുന്നതാണ്..
Exempt ചെയ്തവരുടെ വിവരങ്ങൾ അതേ മെനുവിലെ View Exemption Details ൽ ജീവനക്കാരനെ സെലക്ട് ചെയ്താൽ കാണാം ..
ശ്രദ്ധിക്കുക:-ഒരിക്കൽ Confirm ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ല. അതു കൊണ്ട് ശ്രദ്ധിച്ച് നൽകുക.
fake news
Sunday, May 3, 2020
5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷന് 40000 സഹായം ലഭിക്കുന്നു.എന്ന തരത്തിൽ വാട്സാപ്പിൽ വ്യാജ വാർത്ത
കേന്ദ്ര
സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെ
കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യം നല്‍കുന്നത് സംസ്ഥാന വിദ്യാഭ്യാസ
വകുപ്പിനാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുഖേന മാത്രമെ ഇത്തരം പദ്ധതികള്‍
സംബന്ധമായ അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയുള്ളു. ഹോ ട്യൂഷന്‍
ഡിജിറ്റല്‍ ക്ലാസുകളെ കുറിച്ചും 40,000 രൂപ സ്കോളര്‍ഷിപ്പിന്‍റെ
രജിസ്ട്രേഷനെ കുറിച്ചും യാതൊരു വിധത്തിലുള്ള ഉത്തവുകളും വിദ്യാഭ്യാസ
വകുപ്പിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ സന്ദേശം വ്യാജമാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത്തരം വിവരങ്ങൾ അതാത് വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ ഇത്തരം ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കു
.ഇത്തരം ലിങ്കുകളിൽ വിവരങ്ങൾ നൽകുന്നത് പല ഏജൻസികളുടെ കയ്യിലും വിവരങ്ങൾ എത്താൻ കാരണമാകും
Friday, May 1, 2020
ജീവനക്കാരുടെ ശമ്പളം പിടിക്കൽ: ഗവർണർ ഒപ്പിട്ടു, ഓർഡിനൻസിന് അംഗീകാരം
കോവിഡിന്റെ
പശ്ചാത്തലത്തിൽ സ൪ക്കാ൪
ജീവനക്കാരുടെയും അധ്യാപകരുടെയും
മറ്റും ശമ്പളം പിടിക്കുന്നതു
സംബന്ധിച്ച ഓർഡിനൻസിന്
അംഗീകാരം. കേരള
ഡിസാസ്റ്റ൪ ആൻഡ് പബ്ലിക്
ഹെൽത്ത് എമർജൻസി സ്പെഷൽ
പ്രൊവിഷൻ എന്നു പേരിട്ട
ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ്
അംഗീകാരമായത്. മേയ്
നാല് മുതൽ ശമ്പള വിതരണം
ആരംഭിക്കും. ആറു
ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്.
ശമ്പളം പിടിക്കൽ
സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ
തുടർന്നാണ് ഓ൪ഡിനൻസ് ഇറക്കാൻ
മന്ത്രിസഭ തീരുമാനിച്ചത്.
ദുരന്തങ്ങളോ
ആരോഗ്യ അടിയന്തരാവസ്ഥയോ
പ്രഖ്യാപിച്ചാൽ സർക്കാർ
ജീവനക്കാരുടെയും അധ്യാപകരുടെയും
ശമ്പളത്തിന്റെ 25% വരെ
മാറ്റിവയ്ക്കാൻ സംസ്ഥാന
സർക്കാരിന് അധികാരം നൽകുന്നതാണ്
ഓർഡിനൻസ്.
25%
വരെ എന്നു
വ്യവസ്ഥയുണ്ടെങ്കിലും മുൻപു
പ്രഖ്യാപിച്ചതു പോലെ 5
മാസത്തേക്ക്
6 ദിവസത്തെ
വീതം ശമ്പളമാവും പിടിക്കുക.
ഇതു സംബന്ധിച്ചു
പിന്നീടു സർക്കാർ ഉത്തരവിറക്കും.
ഇങ്ങനെ
മാറ്റിവയ്ക്കുന്ന തുക ഏതു
രീതിയിൽ എന്നു തിരിച്ചു
നൽകുമെന്ന് 6 മാസത്തിനകം
അറിയിച്ചാൽ മതിയെന്നാണ്
വ്യവസ്ഥ.
മഹാമാരി- കവിത- അക്ഷരവൃക്ഷം
മഹാമാരി
കൊറോണയെന്നൊരു മഹാമാരി
ലോകം മൊത്തം പടർന്നല്ലോ
കുട്ടികൾ വീട്ടിനകത്തല്ലോ
സ്കൂളിൽ പോവാൻ പറ്റീല്ല.
അയ്യോ പാവം കുട്ടികളെല്ലാം
വീട്ടിനകത്തു കളിയല്ലോ
മുതിർന്നവരെല്ലാം പണിയില്ലാതെ
കൂനി കൂനിയിരിപ്പല്ലോ.
കൊറോണയെന്നൊരു മഹാമാരി
ലോകം മൊത്തം പടർന്നല്ലോ
രാജ്യത്തെല്ലാം പടർന്നല്ലോ
ലോകം എന്നു തിരിച്ചുവരും?
ചറ പറ ഓടും വണ്ടികളെല്ലാം
പോർച്ചിൽ തന്നെ കിടപ്പല്ലോ.
കൈകൾ സോപ്പിൽ കഴുകീട്ടും
മാസ്ക് ധരിച്ച് നടന്നീട്ടും
അകലം നമ്മൾ പാലിച്ചും
പ്രധിരോധിക്കാം വൈറസിനെ.
ദിൽറുബ .പിഎം
|
4 ബി ജി എൽ പി എസ് കോരങ്ങാട് താമരശ്ശേരി ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
കൊറോണ ഭീകരന്‍-കവിത-അക്ഷര വൃക്ഷം
കൊറോണ ഭീകരൻ
വന്നു പിടിച്ചു കീഴടക്കി
മനുഷ്യ മഹാരാശിയെ
കൊറോണയെന്ന ഭീകരൻ
കൊറോണയെന്ന ഭീകരൻ
ചൈനയിൽ തുടങ്ങി ലോകംകീഴടക്കി
സൂക്ഷ്മവൈറസാം കൊറോണക്കുമുന്നിൽ
പൊരുതി വിയർക്കുന്നു ചിലർ മരിച്ചു വീഴുന്നു
അതിലുണ്ടമേരിക്ക,ഇറ്റലി,ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും
മതമില്ല ജാതിയില്ല രാജ്യവ്യത്യാസമില്ല നേർക്കുനേർ മനുഷ്യർ മാത്രം
കൊച്ചുകേരളം മാതൃകയായീലോകരാജ്യങ്ങൾക്കാകമാനം
പൊരുതും പൊരുതും ജയിച്ചു മുന്നേറുകതന്നെചെയ്യും നാം.
ഹെസ മറിയം
|
4 ബി ജി എൽ പി എസ് കോരങ്ങാട് താമരശ്ശേരി ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ശമ്പള
ഉത്തരവിന് സ്റ്റേ.
ശമ്പളംസര്‍ക്കാര്‍
ജീവനക്കാരുടെ അവകാശമെന്ന്
ഹൈക്കോടതി.
സാമ്പത്തികബുദ്ധിമുട്ട്
ശമ്പളം നീട്ടിവയ്ക്കുന്നതിന്ന്യായീകരണമല്ലെന്നും
ഹൈക്കോടതി വിലയിരുത്തി.ജീവനക്കാരിൽ
നിന്നും ശമ്പളം
പിടിക്കാന്‍അധികാരമുണ്ടെന്നായിരുന്നു
സര്‍ക്കാര്‍ വാദം.
നിശ്ചിത
സമയത്തിനകം ശമ്പളം നല്‍കണമെന്ന്
ചട്ടമില്ല.
മാറ്റിവയ്ക്കാം.
കോവിഡ്
ദുരന്ത നിവാരണത്തിനാണോ പണം
ഉപയോഗിക്കുകയെന്ന് കോടതി
ചോദിച്ചു.
ശമ്പളം
പിടിക്കാനുള്ള സര്‍ക്കാര്‍
ഉത്തരവ് ചോദ്യം ചെയ്ത്
സര്‍ക്കാര്‍ സംഘടനകള്‍ നല്‍കിയ
ഹര്‍ജി പരിഗണിക്കുകയായിരുന്നു
ഹൈക്കോടതി .
കോണ്‍ഗ്രസിന്റെയും
ബിജെപിയുടെയും പിന്തുണയുള്ള
ജീവനക്കാരുെട സംഘടനകളാണ്
ഹര്‍ജിക്കാര്‍.
ജീവനക്കാരുടെ
അനുമതിയില്ലാതെ ശമ്പളം
പിടിക്കാന്‍ സര്‍ക്കാരെടുത്ത
തീരുമാനം നിയമപരമായി
നിലനില്‍ക്കില്ലെന്നാണ്
ഹര്‍ജിയിലെ വാദം.
അക്ഷരവൃക്ഷം-സംസ്ഥാന തലം-തെരെഞ്ഞെടുത്ത രചനകള്‍
കുരുന്നുകളുടെ സർഗഭാവന പൂത്തുലഞ്ഞ് അക്ഷര വൃക്ഷം പുസ്തകങ്ങൾ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി
ലഭിച്ച രചനകളുടെ ആദ്യ വോള്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആദ്യപ്രതി ഏറ്റുവാങ്ങി.
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി രാജ്യത്താകെ
നടപ്പിലാക്കിയിട്ടുള്ള ലോക്ക്‌ഡൌണിന്റെ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ
അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു
വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം
‘അക്ഷരവൃക്ഷം’ എന്ന പദ്ധതി നടപ്പിലാക്കിയത്.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി
കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം എന്നിവ ശേഖരിച്ച് പ്രസിദ്ധീകരിക്കുക
എന്നതാണ് പദ്ധതി. ഈ അവസരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിനിയോഗിച്ചു.
കുട്ടികളുടെ പ്രതികരണം വിസ്മയകരമായിരുന്നു. ഇതുവരെ 40,000 ൽ പരം രചനകൾ ഈ
മൂന്നു വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്.
ഇവയിൽ നിന്ന് ആദ്യത്തെ 10,000 രചനകളിൽ കോവിഡ് സംബന്ധിയായ
സൃഷ്ടികൾ
മാത്രം ഉൾപ്പെടുത്തിയാണ് ആദ്യവോള്യം തയ്യാറാക്കിയത്. 148 കവിതകളും 76
കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തിലെ മൂന്നു പുസ്തകങ്ങളിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.
ചുവടെയുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അക്ഷര വൃക്ഷം സൃഷ്ടികള്‍ മെയ് അഞ്ച് വരെ സമര്‍പ്പിക്കാവുന്നതാണ്
Subscribe to:
Comments (Atom)





























