ജി എൽ പി എസ് കോരങ്ങാട് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ. കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്. കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക. കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക. സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക് കുടിവെള്ളം പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം. സാനിറ്റൈസർ കൊടുത്തയക്കരുത്. വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം. നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്. പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്. എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക. കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക് ഇവയൊന്നും പരസ്പരം കൈമാറരുത്. ടോയ്‌ലറ്റിൽ ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക. ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക. അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക. സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ആദ്യദിനങ്ങളിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച് ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്. മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Monday, April 13, 2020

കാന്‍വാസ് 2020







കാൻവാസ് 2020
കോവിഡ് വ്യാപനം കാരണം അപ്രതീക്ഷിതമായി ലഭിച്ച അവധിദിനങ്ങൾ കുട്ടികൾ സർഗ്ഗാത്മകമായി വിനിയോഗിക്കുന്നതിന് സമഗ്ര ശിക്ഷാ കോഴിക്കോട് ആവിഷ്കരിച്ച സവിശേഷ പരിപാടിയാണ് 'ക്യാൻവാസ് 2020’-. കോവിഡ് കാലത്തെ കോറന്റൈന്‍ ദിനങ്ങൾ കോഴിക്കോട് ജില്ലയിലെ കുട്ടികൾ എങ്ങനെ അതിജീവിച്ചു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരിക്കും മുഴുവൻ ബി.ആര്‍.സികളിലും തുടർന്ന് ജില്ലാ തലത്തിൽ നടക്കുന്ന ഈ പരിപാടി മത്സരങ്ങൾ എന്നതിലുപരി കോവിഡ് കാലത്തെ സംഘർഷങ്ങളിൽ നിന്നും കുട്ടികളെ സർഗാത്മകതയുടെയും ഭാവനയുടെയും വഴികളിലേക്ക് നയിക്കുക എന്നതിനാണ് നാം ഊന്നൽ നൽകേണ്ടത്. അതിനാൽ പരമാവധി കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും"കാന്‍വാസ് 2020"  പരിപാടി വ്യാപിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  
"കാന്‍വാസ് 2020"   പൊതു നിർദ്ദേശങ്ങൾ: 
  • മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ആണ് പരിഗണിക്കുക.              
  • പെയിൻറിംഗ്,      പോസ്റ്റർ രചന,  ഡയറിക്കുറിപ്പുകൾ,  വായനകുറിപ്പ് , ക്രാഫ്റ്റ് ആൻഡ് കൊളാഷ് എന്നിങ്ങനെ നാല് ഇനങ്ങളിലാണ് സർഗ്ഗസൃഷ്ടികൾ നിർവഹിക്കേണ്ടത്
  • എല്‍.പി.,യു.പി,ഹൈസ്ക്കൂള്‍ ഹയർസെക്കൻഡറി എന്നിങ്ങനെ നാലു വിഭാഗങ്ങളിൽ മത്സരവും പ്രദർശനവും ഉണ്ടായിരിക്കും.
  • നാല് ഇനങ്ങള്‍ക്കും മൂന്നു  വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് ബിആർസി തലത്തിൽ ഉപഹാരങ്ങൾ നൽകുന്നതാണ് .
  • ബിആർസികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ചവയുടെ പ്രദർശനവും പ്രകാശനവുംകോവിഡ് നിയന്ത്രണ കാലത്തിനുശേഷം കോഴിക്കോട് നഗര കേന്ദ്രത്തിൽ വച്ച് വിപുലമായി സംഘടിപ്പിക്കും. മികച്ച ഉപഹാരം നൽകും
  •  ഒരു കുട്ടിക്ക് ഒന്നോ അതില്‍ കൂടുതലോ ഇനങ്ങളില്‍ സൃഷ്ടികൾ അയക്കാം.
  •  ഏപ്രിൽ 10നകം അത് ബിആർസി ചുമതലവഹിക്കുന്നവർക്ക് കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ      വാട്സാപ്പിൽ ലഭ്യമാക്കേണ്ടതാണ്. ഒറിജിനൽ പ്രദർശനത്തിനായി കുട്ടികൾ തന്നെ സൂക്ഷിക്കുകയും വേണം.
  •  ക്വാറന്റൈന്‍  കാലത്തെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തനങ്ങൾ എന്നതിനാൽ പെയ്ന്റ്,ബ്രഷ് മറ്റു സാമഗ്രികൾ എല്ലാം വീട്ടിൽ തന്നെ ലഭ്യമാകുന്നത് ഉപയോഗിക്കേണ്ടതാണ് .

No comments:

Post a Comment