ജി എൽ പി എസ് കോരങ്ങാട് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ. കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്. കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക. കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക. സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക് കുടിവെള്ളം പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം. സാനിറ്റൈസർ കൊടുത്തയക്കരുത്. വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം. നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്. പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്. എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക. കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക് ഇവയൊന്നും പരസ്പരം കൈമാറരുത്. ടോയ്‌ലറ്റിൽ ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക. ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക. അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക. സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ആദ്യദിനങ്ങളിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച് ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്. മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Monday, April 13, 2020

അക്ഷര വൃക്ഷം


                      
      അക്ഷര വൃക്ഷം       



കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അക്ഷര വൃക്ഷം പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായാണ് ഈഅവസരം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് അക്ഷരവൃക്ഷം പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ സ്കൂൾ വിക്കിയിലാണ് രചനകൾ പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് തെരഞ്ഞെടുത്തവ എസ്.സി..ആര്‍.ടി.
പുസ്തകരൂപത്തിലുംപ്രസിദ്ധീകരിക്കും.

നിബന്ധനകള്‍

  • ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്
  • കുട്ടികള്‍ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ കഥകള്‍ ,കവിതകള്‍, ലേഖനങ്ങള്‍ എന്നിവയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.
  • രചനകള്‍ 2020  ഏപ്രില്‍ 20 ന് മുമ്പ് ക്ലാസ്സദ്ധ്യാപകര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം
  • കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ധേശിക്കുന്ന എല്ലാ മുന്‍ കരുതലുകളുംനിര്‍ദ്ധേശങ്ങളും പാലിച്ചു കൊണ്ട് മാത്രമേ ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഏര്‍പ്പെടാവൂ.

No comments:

Post a Comment